
കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്.കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും ശസ്ത്രക്രിയയില്‍ പിഴവുകള്‍ സംഭവിച്ചുവെന്നും അതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ച് വരികയാണെന്നും അനന്യ മരണത്തിന് മുമ്പ് പറഞ്ഞിരുന്നു.ചികിത്സ രേഖകള്‍ പോലും കൈമാറാതെ തന്റെ തുടര്‍ ചികില്‍സ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള ആദ്യ റേഡിയോ ജോക്കിയായിരുന്ന അനന്യ മികച്ച അവതാരികയുമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടപ്പില്‍ വേങ്ങരയില്‍നിന്നും മത്സരിക്കാന്‍ ഒരുങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.
source http://www.sirajlive.com/2021/07/21/490069.html
إرسال تعليق