
സമരത്തില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പോലീസിന് കൈമാറും. മുന്‍കൂട്ടി നിശ്ചയിക്കുന്നവര്‍ മാത്രമാവും സമരത്തില്‍ പങ്കെടുക്കുക. മാര്‍ച്ചില്‍ നുഴഞ്ഞുകയറി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തടയാനാണ് ഈ നടപടിയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. ആഗസ്റ്റ് 19 വരെയാണ് സമരം.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനകള്‍ കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുന്നത്. അന്ന് ട്രാക്ടര്‍ റാലിയില്‍ അക്രമമുണ്ടാകുകയും ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ എട്ടു മാസം മുമ്പ് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ് കര്‍ഷക സംഘടനകള്‍.
source http://www.sirajlive.com/2021/07/21/490067.html
إرسال تعليق