കൊച്ചിയില്‍ ഐഎന്‍എല്‍ യോഗത്തില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ്മുട്ടി

കൊച്ചി | ഐഎന്‍എല്‍ യോഗത്തില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലില്‍ യോഗം നടത്തരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്ന് അറിയുന്നു

യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റ്മുട്ടിയത്.
അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറി. സ്ഥലത്ത് കൂടുതല്‍ പോലീസ് എത്തിയിട്ടുണ്ട്.



source http://www.sirajlive.com/2021/07/25/490573.html

Post a Comment

Previous Post Next Post