
വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇന്നലെ വൈകിട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തിയത്. കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.
എന്നാല്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലുള്ള വാക്‌സിന്‍, വിതരണം ചെയ്യണമെന്ന് സിപഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനും അക്രമത്തിനും ഇടയായത്. രണ്ട് മണിക്കൂറോളം ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവച്ചു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെയും പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. നെടുമുടി പോലീസെത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദനമേറ്റ നഴ്‌സിന്റെ ഭര്‍ത്താവിനെയും മോചിപ്പിച്ചത്.
source http://www.sirajlive.com/2021/07/25/490570.html
Post a Comment