
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ വെല്ലുവിളിയോട് കടുത്ത ഭാഷയിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. എനിക്കവരോട് (വ്യാപാരികള്‍) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നില്‍ക്കാനും പ്രയാസമില്ല. എന്നാല്‍ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാല്‍ മതിയെന്നയാരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍
source http://www.sirajlive.com/2021/07/14/488854.html
إرسال تعليق