തൃശൂര്‍ | വന്‍ സമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബേങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക അന്വേഷണം. ബേങ്കിലെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ രേഖകള്‍ ഹാജരാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിരവധി ബിനാമി അക്കൗണ്ടുകള്‍ പ്രതികള്‍ക്കുണ്ടായിരുന്നു. പ്രതികളുടെ ബിനാമി ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ വായ്പാ രേഖകളില്‍ ഏറെയും ബിനാമികളുടെതാണ്. വിശദമായ അന്വേഷണം ബിനാമി ഇടപാടിലുണ്ടാകും.
ആഭ്യന്തര സോഫ്റ്റ് വെയറിലെ ക്രമക്കേടുകളും പരിശോധിക്കും. അതേസമയം വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡിയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയതിലും അന്വേഷണം നടത്തും. തേക്കടി റിസോര്‍ട്ടിലെ മുഴുവന്‍ നിക്ഷേപകരുടെയും വിവരം ശേഖരിക്കും.
source
http://www.sirajlive.com/2021/07/28/491069.html
إرسال تعليق