പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: പാര്‍ലിമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

ന്യൂഡല്‍ഹി | പെഗാസസ് സോഫ്റ്റുവെയര്‍ ഉപയോഗിച്ച് പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയതിനെ തുടര്‍ന്നുള്ള വിവാദം ദേശീയ രാഷ്ട്രീയത്തില്‍ കത്തിപ്പടരുന്നു. പാര്‍ലിമെന്റിന്റെ ഇരു സഭകളിലും വിഷയം ഇന്നും ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സര്‍ക്കാറിനേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിഷയം പരമാവധി ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കം. രാഹുല്‍ ഗാന്ധിയുടെ ഫോണുകള്‍ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കപകയാണ്. രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപല്‍ പ്രതികരിച്ചത്.

ജനാധിപത്യ സംവിധാനത്തെ താറടിക്കാനുള്ള ശ്രമമെന്ന പ്രസ്താവനയുമായി ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ പ്രതിരോധിച്ച ഐ ി മന്ത്രി അശ്വനി വൈഷ്ണവിന്റെ ഫോണ്‍ വരെ ചോര്‍ത്തിയെന്നാണ് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. വൈകീട്ട് പ്രധാനമന്ത്രി കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടപടികളെ കുറിച്ച് വിശദീകരിക്കാന്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്.

 

 



source http://www.sirajlive.com/2021/07/20/489917.html

Post a Comment

Previous Post Next Post