തിരുവനന്തപുരം സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്തിന്റെ ജാമ്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം | കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി സരിത്ത് നല്‍കിയ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ സരിത്തടക്കമുള്ളവരുടെ ജാമ്യഹര്‍ജികള്‍ എന്‍ഐഎ കോടതി തള്ളിയിരുന്നു.

വിചാരണ കോടതി നടപടികള്‍ ചോദ്യം ചെയ്താണ് അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.ജാമ്യം നിരസിച്ച എന്‍ഐഎ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജലാല്‍, മുഹമ്മദ് ഷാഫി അടമുള്ള നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജികളും ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തു കേസില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണിവര്‍



source http://www.sirajlive.com/2021/07/15/489038.html

Post a Comment

أحدث أقدم