ബാബാ രാംദേവിനെതിരായ ഹരജികളില്‍ നാളെ വാദം

ന്യൂഡല്‍ഹി | അലോപ്പതി ചികിത്സയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ബാബ രാംദേവിനെതിരെ ഡോക്ടര്‍മാരുടെ ഏഴ് സംഘടനകള്‍ നല്‍കിയ ഹരജികളില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് സി ഹരിശങ്കര്‍ അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുക. രാംദേവിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ ജഡ്ജി വാദിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മരണങ്ങള്‍ക്ക് കാരണം അലോപ്പതി ഡോക്ടര്‍മാരാണെന്ന തരത്തില്‍ ബാബ രാംദേവ് സമൂഹത്തിനിടയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.

അലോപ്പതി ചികിത്സയെക്കുറിച്ചും കൊവിഡ് വാക്സീനുകളുടെ പ്രതിരോധ ശേഷിയെക്കുറിച്ചും സംശയം പ്രകടിപ്പിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയെന്നും ഹരജിയില്‍ വ്യക്തമാക്കി. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയില്‍ അലോപ്പതി ചികിത്സയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ ഉത്പന്നങ്ങളുടെ വില്‍പനക്കായാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.



source http://www.sirajlive.com/2021/07/25/490595.html

Post a Comment

أحدث أقدم