ന്യൂഡല്‍ഹി | പെരുന്നാളിനോടനുബന്ധിച്ച് കേരളത്തില്‍ മൂന്ന് ദിവസംലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. വ്യവസായി പി കെ ഡി നമ്പ്യാരാണ് ഹരജി നല്‍കിയിരിക്കുന്നത്. ഇന്ന് തന്നെ ഹരജി സുപ്രീംകോടതി പരിഗണിച്ചേക്കും. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. വ്യാപാരിക സംഘടനകളുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയുമെല്ലാം ആവശ്യത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
source
http://www.sirajlive.com/2021/07/19/489745.html
Post a Comment