ലണ്ടന്‍ | യൂറോകപ്പില്‍ ചരിത്രം പിറക്കുമെന്ന സൂചന നല്‍കി വെംബ്ലിയിലെ കലാശപ്പോര്. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഇറ്റലിയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ടിരിക്കുകയാണ് യൂറോ കപ്പിന്റെ ഫൈനലിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട്. കീരന്‍ ട്രിപ്പിയറിന്റെ ക്രോസില്‍ ലൂക് ഷായാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.
ഇറ്റാലിയന്‍ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലീഷ് പ്രതിരോധ മതില്‍ ഭേദിക്കാന്‍ പലപ്പോഴും സാധിച്ചില്ല. പ്രതിരോധവും മുന്നേറ്റനിരയും കോർത്തണിക്കുകയായിരുന്നു ഇംഗ്ലണ്ട്. 35ാം മിനുട്ടില്‍ ഇറ്റലിയുടെ ഫെഡറികോ ചീസ മികച്ച മുന്നേറ്റം നടത്തിയെങ്കിലും വലയിലെത്തിക്കാന്‍ സാധിച്ചില്ല. 28ാം മിനുട്ടില്‍ ലോറന്‍സോ ഇന്‍സീനിയും ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ഉഗ്രനൊരു വലംകാല്‍ ഷോട്ട് ഉതിര്‍ത്തിരുന്നു.
ആദ്യപകുതിയില്‍ ഭൂരിഭാഗം സമയവും ഇറ്റലിയുടെ കാലുകളിലായിരുന്നു പന്ത്. ഗോള്‍മുഖത്തേക്ക് മൂന്ന് ഷോട്ടുകള്‍ ഉതിര്‍ക്കാനും സാധിച്ചു. ഇംഗ്ലണ്ടിന് ഒരു തവണയാണ് ഷോട്ടെടുക്കാന്‍ കഴിഞ്ഞത്.
source
http://www.sirajlive.com/2021/07/12/488492.html
إرسال تعليق