വാക്‌സിനേഷന്‍; കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം | സംസ്ഥാനത്ത് കോളജ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. 18 മുതല്‍ 23 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാനാണ് നിര്‍ദേശം. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഇതിനു പുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, മാനസിക വൈകല്യമുള്ളവര്‍ സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.



source http://www.sirajlive.com/2021/07/06/487574.html

Post a Comment

Previous Post Next Post