സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു: കസ്റ്റംസ് കമ്മിഷണര്‍

കൊച്ചി | തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ രാഷട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ലെന്നും സുമിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്ന് സുമിത് കുമാര്‍ പറഞ്ഞു. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്നും സുമിത് കുമാര്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കാന്‍ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തി കാണും. അന്വേഷണം സുതാര്യമായാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേല്‍ അധികാരമില്ലെന്നും സുമിത് കുമാര്‍ പറഞ്ഞു



source http://www.sirajlive.com/2021/07/31/491526.html

Post a Comment

Previous Post Next Post