
ഒരുപ്രദേശത്ത് ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇനി മുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ട. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറും.
സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി. ഇതില്‍ സംസ്ഥാനം രേഖാമൂലം കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചു. ബോര്‍ഡിന്റെ നിലവിലുള്ള ശൃംഖല ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണം നടത്താം. വൈദ്യുതി വിതരണ മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നു വരാനുള്ള വഴിയൊരുക്കുകയാണ് നിയമഭേദഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
source http://www.sirajlive.com/2021/07/25/490561.html
إرسال تعليق