പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു; എസ് രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണം

ഇടുക്കി | നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണം വരുന്നു. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെതിരെ അന്വേഷണം നടത്താന്‍ സിപിഎം ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

മണ്ഡലത്തിലെ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതക്ക് ശ്രമിച്ചുവെന്നും എ രാജയെ വെട്ടി സ്ഥാനാര്‍ഥി ആകാന്‍ കുപ്രചാരണങ്ങള്‍ നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ്് എസ് രാജേന്ദ്രനെതിരെ ഉയര്‍ന്നിരിക്കുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ദേവികുളം എംഎല്‍എ ആയ എസ് രാജേന്ദ്രന്‍ ഇക്കുറിയും സ്ഥാനാര്‍ഥിത്വം പ്രതിക്ഷിച്ചരുന്നു. സ്ഥാനാര്‍തിത്വം നഷ്ടമായത്തോടെ എസ് രാജേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അന്വേഷണം.



source http://www.sirajlive.com/2021/07/25/490563.html

Post a Comment

أحدث أقدم