
ആദ്യ സെറ്റ് നേടി രണ്ടാം സെറ്റില്‍ ഇന്ത്യന്‍ സഖ്യം മുന്നിട്ടുനിന്നുവെങ്കിലും ഉക്രെയിന്‍ സഖ്യം പിന്നീട് കളി പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം സെറ്റ് നഷ്ടപ്പെട്ട ഇന്ത്യന്‍ സഖ്യത്തിന് നിര്‍ണ്ണായകമായ മൂന്നാം സെറ്റുകൂടെ കൈവിട്ടപ്പോള്‍ പരാജയം പൂര്‍ണ്ണമാവുകയായിരുന്നു.
സാനിയ മിര്‍സയുടെ നാലാം ഒളിമ്പിക്സും അങ്കിതയുടെ ആദ്യ ഒളിമ്പിക്സുമായിരുന്നു ടോക്യോയിലേത്. ടെന്നിസില്‍ ഇനി ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷ പുരുഷ സിംഗിള്‍സില്‍ പങ്കെടുക്കുന്ന സുമിത് നാഗലില്‍ ആണ്
source http://www.sirajlive.com/2021/07/25/490567.html
إرسال تعليق