രാജ്യത്ത് 39,742 പുതിയ കൊവിഡ് കേസുകള്‍; 535 മരണം

ചിത്രം- ഹസനുൽ ബസരിന്യൂഡല്‍ഹി | രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 39,742 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 535 കൊവിഡ് മരണങ്ങള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണങ്ങള്‍ 4.2 ലക്ഷമായി. രാജ്യത്തെ പുതിയ കേസുകളില്‍ 46 ശതമാനവും കേരളത്തിലാണ്. 18,531 പുതിയ കേസുകളാണ് ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സജീവ കേസുകളില്‍ നേരിയ കുറവുണ്ട്. 4.08 ആണ് നിലവിലെ സജീവ കേസുകള്‍.

39,972 രോഗികള്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 3,05,43,138 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 97.36 ആണ് രോഗമുക്തി നിരക്ക്.

51,18,210 ഡോസ് വാക്സീന്‍ ഇരുപത്തിനാല് മണിക്കൂറിനിടെ നല്കി. രാജ്യത്താകമാനം 43.31 കോടി ഡോസ് വാക്സീനുകളാണ് ആകെ വിതരണം ചെയ്തത്.
അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 50000 കടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.



source http://www.sirajlive.com/2021/07/25/490565.html

Post a Comment

أحدث أقدم