തൃശൂര്‍ | അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ച നടപടിയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതായുണ്ടെങ്കില്‍ ഇടപെടുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മരംമുറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയതിനു പിന്നാലെയാണ് ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചത്. ശാലിനിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
പട്ടയ വിതരണത്തില്‍ ശാലിനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്. മരംമുറി സംബന്ധിച്ച വിവരങ്ങല്‍ നല്‍കിയതോടെ ശാലിനി അവധിയില്‍ പ്രവേശിച്ചിരുന്നു.
source
http://www.sirajlive.com/2021/07/18/489585.html
Post a Comment