ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്; സഞ്ജു കളിച്ചേക്കും

കൊളംബോ | ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്നിറങ്ങും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്ന് മുതലാണ് മത്സരം. മൂന്ന് ഏകദിനങ്ങള്‍ക്ക് പുറമെ മൂന്ന് ടി ട്വന്റിയും ഇന്ത്യന്‍ പര്യടനത്തിലുണ്ട്. ഒന്നാം നിരയുടെ അഭാവത്തില്‍ രാജ്യാന്തര മത്സരങ്ങളില്‍ തൊപ്പിയണിയാത്ത നിരവധി താരങ്ങള്‍ അവസാന ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

ഇതുവരെ ഇന്ത്യക്കായി ഏകദിനം കളിക്കാത്ത സഞ്ജു സാംസണ്‍ ഇന്ന് ആദ്യ ഇലവനില്‍ ഇടംനേടിയേക്കും. ദേവദത്ത് പടിക്കലിനും സാധ്യതയുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. മുന്‍നിര ടീം ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് പോയതിനെ തുടര്‍ന്നാണ് മറ്റൊരു ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചത്.
2020 ല്‍ നടക്കേണ്ടിയിരുന്ന ഏകദിന, ടി ട്വന്റി കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.

ഇന്ത്യന്‍ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ യാദവ്, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, നവ്ദീപ് സെയ്നി.



source http://www.sirajlive.com/2021/07/18/489581.html

Post a Comment

Previous Post Next Post