തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിവരം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ശക്തമായ കാറ്റോട് കൂടിയ മഴ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ കനത്തേക്കും.
കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ചൊവ്വ മുതല്‍ വ്യാഴം വരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
source
http://www.sirajlive.com/2021/07/26/490692.html
Post a Comment