ടോക്യോ | ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ത്യ ഇന്ന് ബ്രിട്ടനെ നേരിടും. 1980ന് ശേഷം ആദ്യ മെഡല്‍ വേട്ട ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വൈകിട്ട് അഞ്ചരക്കാണ് കളി ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ രണ്ടാം കളിയില്‍ ഓസ്ട്രേലിയക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങേണ്ടി വന്നു. പ്രതിരോധവും പി ആര്‍ ശ്രീജേഷും നിഷ്പ്രഭമായപ്പോള്‍ ഒന്നിനെതിരെ ഏഴ് ഗോളിന്റെ തോല്‍വി. എന്നാല്‍ അതിശക്തരായ സ്പെയ്നെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചത് ആത്മവിശ്വാസം കൂട്ടി. ജപ്പാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്ത് അവസാന ഗ്രൂപ്പ് മത്സരം ഇന്ത്യ നേടി
ഓസ്ട്രേലിയക്ക് പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ കടമ്പയിലുള്ളത് എതിര്‍ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ബ്രിട്ടനാണ്. ഇന്ത്യ അഞ്ച് കളിയില്‍ 15 ഗോള്‍ നേടിയപ്പോള്‍ 13 ഗോള്‍ വഴങ്ങി. ബ്രിട്ടണ്‍ നേടിയതും വഴങ്ങിയതും 11 ഗോള്‍. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡലിനുള്ള മത്സരത്തില്‍ ബ്രിട്ടനോടേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് മന്‍പ്രീത് സംഘവും ഇറങ്ങുന്നത്.
source http://www.sirajlive.com/2021/08/01/491644.html
Post a Comment