സംസ്ഥാനം ചുമത്തിയ പ്രളയ സെസ് അവസാനിച്ചു; ഇന്ന് മുതല്‍ നിരവധി സാധനങ്ങളുടെ വില കുറയും

തിരുവനന്തപുരം | പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് സെസ് ഏര്‍പ്പെടുത്തിയത്. സെസ് ഇല്ലാതായതോടെ വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ സ്വര്‍ണം , വെള്ളി തുടങ്ങിയവക്ക് വില കുറയും. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു.

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്.പ്രളയ സെസ് വഴി ഏകദേശം 1600 കോടി രൂപ പിരിച്ചെടുക്കാനായിരുന്നു. ജനങ്ങള്‍ ലഭിക്കുന്ന ബില്ലില്‍ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു.കാര്‍, ബൈക്ക്, ടി.വി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, സിമന്റ്, പെയിന്റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം സെസ് ചുമത്തിയിരുന്നു. സെസ് നിര്‍ത്തലാക്കിയതോടെ ഇവയുടെ വില കുറയും



source http://www.sirajlive.com/2021/08/01/491646.html

Post a Comment

Previous Post Next Post