സുനന്ദ കേസ്: തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതില്‍ ഇന്ന് വിധി

ന്യൂഡല്‍ഹി | സുനന്ദ പുഷ്‌കര്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ എം പിക്കെതിരെ കുറ്റം ചുമത്തണമോയെന്ന കാര്യത്തില്‍ ദില്ലി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാം തവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്മഹത്യ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പോലീസ് ആവശ്യം.

തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു. 2014 ജനുവരി 17നായിരുന്നു ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

 



source http://www.sirajlive.com/2021/07/02/487001.html

Post a Comment

Previous Post Next Post