
ഭീഷണിക്കത്തിനെ കുറിച്ച് പരാതി നല്‍കിയ ശേഷം രണ്ടാം ദിനവും മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും സംയുക്തമായി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ പ്രതിഷേധ പരിപാടികള്‍ കൂടി നടത്തി വിഷയം സജീവമായി നിലനിര്‍ത്താനാണ് നീക്കം.
source http://www.sirajlive.com/2021/07/02/486998.html
Post a Comment