ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ജര്‍മനി

ബര്‍ലിന്‍ |  കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള യാത്രക്കാര്‍ക്ക് ജര്‍മനി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി. ഇന്ത്യക്ക് പുറമേ യുകെ, നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്കാണ് മാറ്റിയത്. ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേക്ക് കടക്കാനുള്ള തടസങ്ങള്‍ ഇതോടെ ഇല്ലാതെയാകും. എന്നാല്‍ ക്വാറന്റൈനും കൊവിഡ് ടെസ്റ്റും അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു ഇളവും അനുവദിച്ചിട്ടില്ല.

പുതിയ കൊവിഡ് വകഭേദങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തിയതോടെയാണ് ജര്‍മനി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നു പിടിക്കുകയായിരുന്നു. അതിനാല്‍ മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ വ്യക്തമാക്കിയിരുന്നു. ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനിയുടെ യാത്ര വിലക്ക് നിലനില്‍ക്കുന്നുണ്ട്.

 

 



source http://www.sirajlive.com/2021/07/06/487538.html

Post a Comment

Previous Post Next Post