രാജ്യത്ത് നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുവരുന്നു. ഓരോ ദിവസവും തൊട്ട് മുമ്പത്തെ അപേക്ഷിച്ച് 5000ത്തോളം കേസുകള്‍ കുറഞ്ഞുവരുന്നു. 24 മണിക്കൂറിനിടെ 34,703 കേസുകളും 553 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസാണ് ഇന്നലെയുണ്ടായത്. രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.17 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍.

രാജ്യത്ത് ഇതിനകം 3,06,19,932 കേസുകളും 4,03,281 മരണങ്ങളുമാണ് കൊവിഡിനെ തുടര്‍ന്നുണ്ടായത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആര്‍. അതേ സമയം കേരളത്തിലെ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ തുടരുകയാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8037 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

 



source http://www.sirajlive.com/2021/07/06/487541.html

Post a Comment

Previous Post Next Post