ടോക്കിയോ| 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഷൂട്ടിംഗില്‍ ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന മനു ഭാക്കര്‍- സൗരഭ് ചൗധരി സഖ്യം പുറത്ത്. ആദ്യ റൗണ്ടില്‍ മികച്ച വിജയത്തോടെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന ഇവര്‍ രണ്ടാം റൗണ്ടില്‍ ഏഴാം സ്ഥാനത്താണ് എത്തിയത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രമാണ് നേടാനായത്. ആറ് ലോകകപ്പില്‍ അഞ്ചിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച സഖ്യമാണ് സമ്മര്‍ദം താങ്ങാനാകാതെ ഒളിമ്പിക്‌സില്‍ പുറത്തായിരിക്കുന്നത്.
source
http://www.sirajlive.com/2021/07/27/490864.html
Post a Comment