തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്കില്‍ നൂറുകോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തി. സഹകരണ ജോയിന്റ് രജിസ്ട്രാററുടെ പരിശോധനയിലാണ് കണ്ടെത്തല്‍. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് ഉള്‍പ്പെടെയുള്ള വന്‍ തട്ടിപ്പുകള്‍ നടന്നതായാണ് സൂചന. പെരിങ്ങനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം 23 കോടി രൂപ ഇങ്ങനെ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് ഇവര്‍ക്ക് വിവരമൊന്നുമില്ല.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബേങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ട്. സി പി എം നേതൃത്വത്തിലുള്ള സമിതിയാണ് ബേങ്കിന്റെ ഭരണം നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് 13 അംഗ ഭരണ സമിതി പിരിച്ചു വിട്ടിട്ടുണ്ട്.
source
http://www.sirajlive.com/2021/07/19/489779.html
Post a Comment