
മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് നേരത്തെ സമരം പിന്‍വലിച്ചതെന്ന് സമിതി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടി പി ആര്‍ കുറഞ്ഞിട്ടില്ല. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി തിരിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാകും. കടകള്‍ തുറക്കാനാകാത്തതിനാല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണം. ഒമ്പതാം തീയതി കടകള്‍ തുറക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് ദുരനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസിറുദ്ദീന്‍ പ്രഖ്യാപിച്ചു.
source http://www.sirajlive.com/2021/07/28/491104.html
Post a Comment