ന്യൂഡല്‍ഹി രാജ്യത്ത് നൂറിന് മുകളിലെത്തിയ ഇന്ധന വില വീണ്ടും മുന്നോട്ട് കുതിക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഭരണകൂടത്തണില്‍ വീണ്ടും വില കൂട്ടിക്കൊണ്ടേയിരിക്കുന്നു. പതിവ് പോലെ ഇന്നും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 101. 91 പൈസയും കൊച്ചിയില്‍ പെട്രോള്‍ വില 100.6 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101. 66 പൈസ ആയി. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.
source
http://www.sirajlive.com/2021/07/05/487413.html
Post a Comment