കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ്: അഡ്മിനിസ്‌ട്രേറ്ററെ മാറ്റി; മൂന്നംഗ സമതിക്ക് ചുമതല

തൃശ്ശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിതിനെ മാറ്റി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അതേ സമയം കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും രംഗത്തെത്തിയിരുന്നു.

നാല് പ്രതികളെ ആറ് ദിവസം മുന്‍പാണ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്‌ലാറ്റില്‍ നിന്ന് പിപിഇ കിറ്റ് ധരിപ്പിച്ചാണ് ഇവരെ പുറത്തു കടത്തിയത്. നാലു പ്രതികളുടെ ഒളിയിടം നാട്ടുകാരാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പ്രതികളുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാട്ടില്‍ വന്നിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.



source http://www.sirajlive.com/2021/07/30/491354.html

Post a Comment

أحدث أقدم