ന്യൂഡല്‍ഹി | അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായുള്ള ഇന്ത്യ ചൈന സൈനികതല ചര്‍ച്ച ഇന്ന് നടക്കും. നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കമാണ് അതിര്‍ത്തി സംഘര്‍ഷത്തിനിടയാക്കിയത്.
14 മാസത്തിനിടെ 12 ആം തവണയാണ് ഇരു സേനകളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ചൈനീസ് ഭാഗമായ മോള്‍ഡോയില്‍ രാവിലെ 10.30 നാണ് ഇരു സേനാ വിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച. കൈയേറ്റ മേഖലകളിലെ പിന്മാറ്റം അടക്കമുള്ള മുന്‍ ധാരണകള്‍ പാലിക്കാത്തതിലുള്ള കടുത്ത അത്യപ്തി ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിക്കും.
എപ്രില്‍ 9 നായിരുന്നു ഇരു സേനാവിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
source http://www.sirajlive.com/2021/07/31/491510.html
إرسال تعليق