
ദീര്‍ഘവീക്ഷണത്തോടെ നികുതി നയങ്ങള്‍ തീരുമാനിക്കാനും ആഗോള സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നികുതികള്‍ തീരുമാനിക്കാനും സഹായിക്കുക എന്നതാണ് സമിതിയുടെ ലക്ഷ്യം. ഇരട്ടിയിലും അതിലധികവും നികുതി ചുമത്തുന്നതും നികുതി പിരിക്കാന്‍ കഴിയാത്തതുമായ സാഹചര്യം ഒഴിവാക്കാനും ഈ സമിതി ലോക രാജ്യങ്ങളെ സഹായിക്കും.
കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പില്‍ ഡയറക്ട് ടാക്സ് ബോര്‍ഡില്‍ ജോയിന്റ് സെക്രടറിയാണ് രശ്മി രഞ്ജന്‍ ദാസ്. യു എന്‍ സെക്രടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ് പുതിയ സമിതിയെ നിയമിച്ചത്. ചൈന, റഷ്യ, ജര്‍മ്മനി തുടങ്ങി 16 ലോക രാജ്യങ്ങളിലെ പ്രതിനിധികള്‍ ഈ സമിതിയിലുണ്ട്.
source http://www.sirajlive.com/2021/07/22/490136.html
إرسال تعليق