
ദൈനിക് ഭാസ്‌കറിന്റെ ഡല്‍ഹി, ജയ്പൂര്‍, ഗുജറാത്ത്, അഹമ്മദാബാദ്, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഓഫീസുകള്‍ക്ക് പുറമെ സ്ഥാപനങ്ങളുടെ മേധാവികളുടെ വീട്ടിലും റെയ്ഡ് നടന്നു.
കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് നേരിടുന്നതിലെ പരാജയം ചൂണ്ടിക്കാണിച്ചതിനാലാണ് റെയ്ഡെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് ആരോപിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച് ഒരു പരമ്പര തന്നെ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ദൈനിക് ഭാസ്‌കര്‍ എഡിറ്ററുടെ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായിരുന്നു.
source http://www.sirajlive.com/2021/07/22/490144.html
إرسال تعليق