കൊച്ചി | വിവാദ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുല്‍ പട്ടേല്‍ ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് ദ്വീപിലേക്ക് തിരക്കുന്നത് . ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. പ്രതിഷേധ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുല്‍ പട്ടേലിന് അനുവദിച്ചത്. നേരത്തെ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ സാമ്പത്തിക ധൂര്‍ത്ത് വാര്‍ത്തയായതോടെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കുകയായിരുന്നു.
source
http://www.sirajlive.com/2021/07/27/490872.html
إرسال تعليق