പാലത്തായ് കേസ്; പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ |  പാലത്തായി.ില്‍ സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പത്മരാജനെതിരെ കൃത്യമായ ശാസ്ത്രീയ തെളിവുകളുമായാണ് പുതിയ കുറ്റപത്രം തലശേരി പോക്‌സോ കോടതില്‍ സമര്‍പ്പിക്കപ്പെട്ടത്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്. കുട്ടിയുടെ പരാതിയില്‍ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണസംഘത്തിലെ ഡി വൈ എസ് പി രത്‌നനകുമാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.

2020 ജുവരിയില്‍ ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി മാര്‍ച്ച് 17 നാണ് പോലീസിന് ലഭിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച പാനൂര്‍ പോലീസ് പത്മരാജനെതിരെ പോക്സോ കേസ് ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ പ്രതി പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും അറസ്റ്റ് വൈകിയതോടെ വലിയ പ്രതിഷേധമുണ്ടായി. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഇതോടെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 



source http://www.sirajlive.com/2021/07/06/487546.html

Post a Comment

Previous Post Next Post