നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി |  കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നഉത്തര്‍പ്രദേശ് അലിഗഢ് സ്വദേശി തുഷാര്‍ അത്രി (19) യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നാവിക സേനയുടെ പ്രത്യേക സംഘം സംഭവം അന്വേഷിക്കും.

ഇന്ന് പുലര്‍ച്ചെയാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മണി മുതല്‍ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍സുരക്ഷാ പോസ്റ്റുകളിലെത്തിബാറ്ററികള്‍ മാറ്റി നല്‍കുമായിരുന്നു. ഇത്തരത്തില്‍ ബാറ്ററി മാറ്റി നല്‍കുവാന്‍ എത്തിയ നാവികസേന ഉദ്യോഗസ്ഥനാണ് തുഷാര്‍ അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ ഉപയോഗിച്ചിരുന്ന എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇരുന്ന ശേഷം തോക്ക് തലയിലേക്ക് ചേര്‍ത്തുപിടിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



source http://www.sirajlive.com/2021/07/06/487543.html

Post a Comment

Previous Post Next Post