തിരുവഞ്ചൂരിനെതിരായ വധഭീഷണി: കോട്ടയത്ത് ഇന്ന് യു ഡി എഫ് ധര്‍ണ

കോട്ടയം | തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുംബത്തിനും എതിരായ അജ്ഞാത വധഭീഷണി രാഷ്ട്രീയ പ്രചാരണ ആയുധമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം. സംഭവത്തില്‍ ടി പി കേസ് വധക്കേസിലെ പ്രതികളാണെന്ന തരത്തില്‍ പ്രചാരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് കോട്ടയം ജില്ലയില്‍ ഇന്ന് സായാഹ്ന ധര്‍ണ നടത്തും.

ഭീഷണിക്കത്തിനെ കുറിച്ച് പരാതി നല്‍കിയ ശേഷം രണ്ടാം ദിനവും മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും സംയുക്തമായി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ പ്രതിഷേധ പരിപാടികള്‍ കൂടി നടത്തി വിഷയം സജീവമായി നിലനിര്‍ത്താനാണ് നീക്കം.

 

 



source http://www.sirajlive.com/2021/07/02/486998.html

Post a Comment

أحدث أقدم