രാജ്യദ്രോഹ കേസ്: ആഇശ സുല്‍ത്താനയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി | രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായികയും ആകിടിവിസ്റ്റുമായ ആഇശ സുല്‍ത്താന നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറും കേസിന്മേലുള്ള തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബഞ്ചാണ് ഹരജി പരിഗണിക്കുക.

സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹരജിയില്‍ പറയുന്നു. തന്റെ വിമര്‍ശനങ്ങള്‍ ഏതെങ്കിലും തരത്തില്‍ കലാപങ്ങള്‍ക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനില്‍ക്കില്ലെന്നും ഹരജിയില്‍ പറയുന്നു. കേസില്‍ ഐഷാ സുല്‍ത്താനയ്ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

 

 



source http://www.sirajlive.com/2021/07/02/486996.html

Post a Comment

أحدث أقدم