രാജിക്ക് പിന്നാലെ കര്‍ണാടകയില്‍ യെദ്യൂരപ്പ അനുകൂലികളുടെ പ്രതിഷേധം

ബെംഗളൂരു |  ബി ജെ പിക്കുള്ളിലെ വിഭാഗീയതക്കൊടുവില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ പ്രതിഷേധവുമായി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ തെരുവിലിറങ്ങി. റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചുമാണ് യെദ്യൂരപ്പ അനുകൂലികള്‍ പ്രതിഷേധിച്ചത്.
യെദിയൂരപ്പയുടെ നാടായ ശിവമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ റോഡ് ഉപരോധിച്ചു.

തിങ്കളാഴ്ചയാണ് യെദിയൂരപ്പയുടെ രാജി ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ട് സ്വീകരിച്ചത്. എന്നാല്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ തുടരും.

 

 



source http://www.sirajlive.com/2021/07/27/490874.html

Post a Comment

Previous Post Next Post