പയ്യാനക്കലില്‍ മാതാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് നിഗമനം

കോഴിക്കോട് | പയ്യാനക്കലില്‍ മാതാവ് അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. മാതാവിന് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ മാതാവ് കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് മാതാവ് സമീറ കൊലപെടുത്തത്.

സംഭവമുണ്ടാകുമ്പോള്‍ അയ്ഷയും സമീറയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് സമീറയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സമീറക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം



source http://www.sirajlive.com/2021/07/10/488164.html

Post a Comment

Previous Post Next Post