കരുവന്നൂര്‍ സഹകരണ ബേങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

തൃശൂര്‍ |  കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധന നടത്തി. അനധികൃത ഇടപാടുകളുടെയും വായ്പകളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ സംവിധാനം ബേങ്കിലുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. അനധികൃത ഇടപാടുകളുടെ രേഖകളെല്ലാം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടിതല നടപടി എടുത്തിരുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്ത സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ ആര്‍ വിജയ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയായിരുന്നു. പ്രതികളെയും മുന്‍ ഭരണസമിതി പ്രസിഡന്റിനെയും പുറത്താക്കുകരയും ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെ നീക്കുകയും ചെയ്തിരുന്നു.

 

 



source http://www.sirajlive.com/2021/07/27/490889.html

Post a Comment

Previous Post Next Post