ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കണ്ണൂര്‍ | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളയ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് സംഘത്തില്‍ ആകാശുമുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആകാശിന്റെ കണ്ണൂരിലെ വീട്ടില്‍ നേരത്തെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് വിവരം മനസിലാക്കിയ അര്‍ജുന്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിനു ഇല്ലെന്നാണ് അര്‍ജുന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം.

 



source http://www.sirajlive.com/2021/07/19/489728.html

Post a Comment

أحدث أقدم