മുന്‍ കേന്ദ്ര മന്ത്രി കുമാര്‍മംഗലത്തിന്റെ ഭാര്യയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി | വാജ്പേയി സര്‍ക്കാരിലെ മന്ത്രിയായിരുന്ന പി രംഗരാജന്‍ കുമാര്‍ മംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ വസന്ത് വിഹാറിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കവര്‍ച്ച ലക്ഷ്യമിട്ട് എത്തിയ അക്രമികള്‍ കിറ്റിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നംഗ അക്രമി സംഘമാണ് ഇവരെ കൊലപ്പെടുത്തിയത്.

രാത്രി ഒന്‍പത് മണിയോടെയാണ് അക്രമികള്‍ വീടിനകത്ത് കയറിയത്. വീട്ടിലെ അലക്കുകാരന്‍ ആദ്യ കയറി വേലക്കാരിയെ ബന്ദിയാക്കിയ ശേഷം മറ്റു പ്രതികളും വീട്ടില്‍ പ്രവേശിക്കുകയായിരുന്നു.

സ്യൂട്ട്‌കേസുകള്‍ തുറന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒളിച്ചോടിയ മറ്റ് രണ്ട് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.



source http://www.sirajlive.com/2021/07/07/487660.html

Post a Comment

Previous Post Next Post