മന്ത്രിസഭാ യോഗം ഇന്ന് ചേരും; കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം ചര്‍ച്ചയാകും

തിരുവനന്തപുരം | കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വിവിധ മേഖലകളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും.നിലവിലെ സാഹചര്യം യോഗം വിലയിരുത്തും. പെരുന്നാള്‍ പരിഗണിച്ച് കൂടുതല്‍ വേണമെന്ന ആവശ്യം വ്യപാരികളില്‍നിന്നുള്‍പ്പെടെ ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്.

ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകും.



source http://www.sirajlive.com/2021/07/15/489041.html

Post a Comment

Previous Post Next Post