പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്

പാരീസ് | പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്. ചോര്‍ത്തലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ആദ്യമായാണ് ഒരു രാജ്യം അന്വേഷണം പ്രഖ്യാപിക്കുന്നത്. മൊറോക്കോ രഹസ്യാന്വേഷണ വിഭാഗത്തിനെതിരെയുള്ള പരാതിയിലാണ് നടപടി.

മീഡിയാ പാര്‍ട്ട് എന്ന മാധ്യമസ്ഥാപനത്തിലെ സഹസ്ഥാപകന്റെയും എഡിറ്ററുടേയും ഫോണ്‍ ചോര്‍ത്തി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. 30 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആയിരത്തോളം ഫ്രഞ്ച് പൗരന്മാരുടെ ഫോൺ ചോര്‍ത്തപ്പെട്ടതായാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.



source http://www.sirajlive.com/2021/07/20/489961.html

Post a Comment

Previous Post Next Post