
കേസില്‍ ഇന്നലെ അറസ്റ്റിലായ തെക്കേ പാനൂര്‍ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് ഉള്‍പ്പെടെയുള്ളവയിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘങ്ങളുടെ യഥാര്‍ഥ തലവന്‍ ആകാശ് തില്ലങ്കേരി ആണെന്ന ധാരണയിലാണ് കസ്റ്റംസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച കസ്റ്റംസിന്റെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ അന്ന് പറ്റിയില്ലെങ്കില്‍ തിങ്കളാഴ്ച എത്താനാണ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ശാഫിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/07/14/488867.html
Post a Comment