മന്ത്രി ശശീന്ദ്രന്‍ രാജിവക്കണം; നിയമസഭക്കകത്തും പുറത്തും പ്രതിഷേധം

തിരുവനന്തപുരം | യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കുന്നതിനായി ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന്‍ പദവിയില്‍ നിന്നൊഴിയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭക്ക് പുറത്തും പ്രതിഷേധം അലയടിച്ചു. സഭക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

ശശീന്ദ്രനെതിരായ പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി വ്യക്തമാക്കി.



source http://www.sirajlive.com/2021/07/22/490146.html

Post a Comment

أحدث أقدم