കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 10,850 ലിറ്റര്‍ സ്പിരിറ്റ് സേലത്ത് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

സേലം |  തമിഴ്‌നാട്ടിലെ സേലത്ത്‌നിന്നും കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന 10,850 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സേലം ശ്രീനായിക്കാംപെട്ടിയില്‍ സ്വകാര്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.

 

പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് എന്‍ഫോഴ്‌സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്വകാര്യ ഗോഡൗണില്‍ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന. കേരളത്തിലെത്തിക്കാന്‍ മധ്യപ്രദേശില്‍ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരള എക്‌സൈസ് സംഘം തമിഴ്‌നാട്ടില്‍ പിടിക്കുന്ന നാലാമത്തെ കേസാണിത്.

 



source https://www.sirajlive.com/10850-liters-of-spirits-seized-for-smuggling-to-kerala-seized-in-salem-two-arrested.html

Post a Comment

Previous Post Next Post