ന്യൂഡല്‍ഹി | പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് താഹ ഫസല്‍ നല്‍കിയ ഹരജിക്ക് ഒപ്പം എന്‍ഐഎയുടെ ഹരജി സെപ്റ്റംബര്‍ മൂന്നാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യുയു ലളിത്, അജയ് റെസ്‌ത്തോഗി എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
source https://www.sirajlive.com/panteerankavu-uapa-case-supreme-court-issues-notice-to-alan-shuhaib.html
Post a Comment